ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമായി

March 4, 2017 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ തുടക്കമായി. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഉത്സവദിവസങ്ങളില്‍ അംബ ഓഡിറ്റോറിയത്തിലും കാര്‍ത്തിക കല്യാണമണ്ഡപത്തിലുമായി അന്നദാനവും നടക്കുന്നുണ്ട്.

കുത്തിയോട്ടവ്രതം ഞായറാഴ്ച തുടങ്ങും. ഇത്തവണ കുത്തിയോട്ടത്തിന് 878 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പതിനൊന്നിനാണ് പൊങ്കാല.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍