ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ ശ്രീജേഷിനെ അനുമോദിച്ചു

March 8, 2017 കായികം

തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ പി ആര്‍ ശ്രീജേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റ് അനുമോദിച്ചു. ഡിപിഐ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം വിദ്യാഭ്യസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 2017ല്‍ പത്മശ്രീ ബഹുമതി നേടിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചീഫ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍കൂടിയായ ശ്രീജേഷിന് സഹപ്രവര്‍ത്തകരുടെ ഉപഹാരം മന്ത്രി നല്‍കി. കലാകായിക പ്രതിഭകള്‍ അവരുടെ പ്രകടനങ്ങളിലൂടെയാണ് ജനങ്ങളുടെ മനസില്‍ ഇടംനേടുന്നതെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷ് മറുപടി പ്രസംഗം നടത്തി.

യോഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി മോഹന്‍കുമാര്‍ സ്വാഗതവും ഡോ.ചാക്കോ ജോസഫ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം