മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി

March 17, 2017 വാര്‍ത്തകള്‍

മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണ ഇതു സംബന്ധിച്ച വിജ്ഞാപനം കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.

സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയം ഇന്നലെ മുതല്‍ തുടങ്ങി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. 27 വരെ പിന്‍വലിക്കാന്‍ അവസരമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍