പാക്കിസ്ഥാന്‍ ആണവ മിസൈല്‍ പരീക്ഷിച്ചു

March 11, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്‌: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലായ ഹത്ഫ്‌-2 പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. അബ്‌ഡാലി ബാലിസ്റ്റിക്‌ മിസൈല്‍ എന്ന പേരിലും അറിയിപ്പെടുന്ന ഈ മിസൈലിന്റെ ദൂരപരിധി 180 കിലോമീറ്ററാണ്‌.
അജ്ഞാത കേന്ദ്രത്തില്‍ നിന്നായിരുന്നു ഉപരിതലത്തില്‍ നിന്ന്‌ ഉപരിതലത്തിലേക്ക്‌ വിക്ഷേപിക്കാവുന്ന ഈ മിസൈ ലിന്റെ പരീക്ഷണമെന്ന്‌ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍