യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

March 21, 2017 ദേശീയം

ലഖ്‌നൗ: യോഗി ആദിത്യനാഥ്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.  ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലഖ്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം 46 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഉപമുഖ്യമന്ത്രിമാരാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും നിലവില്‍ നിയമസഭാംഗങ്ങളല്ല. അതിനാല്‍ ആറുമാസത്തിനകം ഇവര്‍ മൂവരും തിരഞ്ഞെടുപ്പില്‍ ജയിക്കണം. ഗൊരഖ്പുരില്‍നിന്നുള്ള ലോക്‌സഭാംഗമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മുലായംസിങ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം