അയോധ്യപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി

March 22, 2017 ദേശീയം

ന്യൂഡല്‍ഹി: അയോധ്യപ്രശ്നം കോടതിക്കു പുറത്ത് ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയോടാണ് ചീഫ് ജസ്റ്റിസ്  ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ ഈമാസം 31ന് തീരുമാനമറിയിക്കാനും സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം