ശബരിമല: 30ന് നട തുറക്കും

March 23, 2017 ക്ഷേത്രവിശേഷങ്ങള്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രം 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ഏപ്രില്‍ ഒന്‍പതിന് രാത്രി 10ന് അടയ്ക്കും. തുടര്‍ന്ന് മേടവിഷുവിനായി ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കുന്ന നട 18ന് രാത്രി 10ന് അടയ്ക്കും.

ഇക്കുറി കൊടിമരം ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഉത്സവ ചടങ്ങുകള്‍ ഇല്ല. ഗണപതിഹോമം, ഉഷപുജ, ഉച്ചപൂജ, അത്താഴപൂഴ എന്നിവയും വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. എല്ലാ ദിവസവും നെയ്യഭിഷേകം നടത്തും. പുഷ്പാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍