വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം 29ന്

March 27, 2017 മറ്റുവാര്‍ത്തകള്‍

പാലക്കാട്: കഞ്ചിക്കോട്, വേലന്താവളം സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയുള്ള വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ ഉദ്ഘാടനം മാര്‍ച്ച് 29ന് രാവിലെ 10.30ന് നടക്കും. കനാല്‍ പിരിവ് കെ.എസ്.ഐ.ഡി.സി കെട്ടിട സമുച്ചയത്തിലുള്ള പുതിയ വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അങ്കണത്തില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. കാഷ് കൗണ്ടര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, കെ.എസ്.ഇ.ബി.ചെയര്‍മാന്‍ ആന്‍ഡ് മാനെജിങ് ഡയറക്ടര്‍ ഡോ: കെ.ഇളങ്കോവന്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ: വി.ശിവദാസന്‍, ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ പി.കുമാരന്‍, പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്ക്ള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍