തിരുവനന്തപുരം വെളിയിട വിസര്‍ജന വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

March 29, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത നഗരസഭയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. വിഴിഞ്ഞം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സഹകരണടൂറിസംദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപനം നടത്തി. മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍, നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, നഗരസഭാ സെക്രട്ടറി ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡി തുടങ്ങിയവര്‍ സംബന്ധിച്ചു.

പദ്ധതി പ്രകാരം നഗരസഭയിലെ 100 വാര്‍ഡുകളില്‍ 4268 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കാണ് ശൗചാലയം നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍