പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയയെന്ന് അമേരിക്ക

March 15, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ എംബസി പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍. അമേരിക്കന്‍ എംബസി വിദേശകാര്യമന്ത്രാലയത്തിന് 2005ല്‍ അയച്ച കത്തുകളിലാണ് ഈ പരാമര്‍ശമുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോള്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ എം.കെ.നാരായണനും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരും നേതൃത്വം നല്‍കുന്ന കേരള ഉദ്യോഗസ്ഥ വൃന്ദം പ്രധാനമന്ത്രിയുടെ നയങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ എംബസിയുടെ കത്തുകളില്‍ പറയുന്നത്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്.
മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍ നിന്ന് മാറ്റി മുരളി ദേവ്‌റയെ ഈ വകുപ്പേല്‍പ്പിച്ചത് അമേരിക്കയുടെ ഇടപെടല്‍ മൂലമാണെന്ന് വിക്കിലീക്ക്‌സ് രേഖകളില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം