ചരക്ക്‌സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

March 30, 2017 ദേശീയം

ന്യൂഡല്‍ഹി: ചരക്ക്‌സേവന നികുതി നടപ്പാക്കുന്നതിനുള്ള നാല് ബില്ലുകള്‍ ലോക്‌സഭ പാസാക്കി.  പണബില്ലായാണ് ഇവ അവതരിപ്പിച്ചത്. ബുധനാഴ്ച  ഒന്‍പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്.

ധനസംബന്ധമായ ബില്ലായതിനാലാണ് ജി.എസ്.ടി. ബില്ലുകള്‍ പണബില്ലായി കൊണ്ടുവന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വരുന്നതോടെ  രാജ്യത്ത് ഒരു ഉത്പന്നത്തിന് ഒരു നികുതിയായിരിക്കും ഈടാക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം