സ്‌ക്വാഡ് പരിശോധന; അഞ്ചു ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കി

March 30, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഫാക്ടറി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ച അഞ്ചു ഫാക്ടറികള്‍ക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫാക്ടറികള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വകുപ്പിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും കണ്ടെത്തി. നിയമലംഘനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പാലിക്കാത്ത ഫാക്ടറികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇന്‍സ്‌പെക്ടര്‍ എല്‍ കൈലാസ്‌കുമാര്‍ അഡീഷണല്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ എസ് പ്രേമകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍