2ജി സ്‌പെക്ട്രം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

March 15, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സ്‌പെക്ട്രം ഇടപാടില്‍ വന്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൗറീഷ്യസ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം ഇന്ത്യയിലെത്തി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിദേശരാജ്യങ്ങളിലെ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  അന്വേഷണം വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം കോടതി നാളെ തീരുമാനിക്കും.
മുന്‍ ടെലകോം മന്ത്രി എ.രാജ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രതികളായ അഴിമതിക്കേസാണ് 2 ജി സ്‌പെക്ട്രം ഇടപാട്. രാജ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. 1,76,000 കോടി രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് കണക്കാക്കുന്ന ഇടപാടാണ് 2ജി സ്‌പെക്ട്രത്തിന്റേത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം