ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

April 10, 2017 പ്രധാന വാര്‍ത്തകള്‍

SRDA-pb-sliderതിരുവനന്തപുരം: ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഹനുമദ് ജയന്തിയും ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ ഒന്‍പതാം വാര്‍ഷികദിനവുമായ ഏപ്രില്‍ 11ന് രാവിലെ 8ന് ശ്രീരാമമന്ത്രഹവനവും പാദുകപട്ടാഭിഷേകവും 10ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടക്കും. 11ന് നാഗരൂട്ട്, വൈകുന്നേരം 3ന് മഹാലക്ഷ്മീ പൂജ.

വൈകുന്നേരം 4ന് എറണാകുളം ദിവ്യവിമല്‍ നയിക്കുന്ന സംഗീതാര്‍ച്ചന. 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ കേരളകലാമണ്ഡലം ഭരണസമിതി അംഗം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും. തിരുമല ശ്രീമാധവസ്വാമിആശ്രമം ജനാര്‍ദ്ദനന്‍പിള്ള അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ േേകന്ദ്രഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ ‘സ്വാമിജിയും ശ്രീരാമദാസമിഷനും’ എന്ന പ്രബന്ധം അവതരിപ്പിക്കും. പാപ്പനംകോട് അനില്‍കുമാര്‍, കെ.പദ്മനാഭപിള്ള തുടങ്ങിയവര്‍ സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍