അമേരിക്കന്‍ ബോംബാക്രമണം : മലയാളി ഭീകരപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി സംശയം

April 14, 2017 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.നങ്കര്‍ഹാറിലായിരുന്നു ആക്രമണം. ആണവേതര ബോംബായ ജി ബി യു 43 ആണ് അമേരിക്കന്‍ സൈന്യം പ്രയോഗിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ 22 പേര്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട മേഖലയാണിത്.

സ്‌ഫോടനത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് മുര്‍ഷിദും ഒപ്പമുണ്ടായിരുന്ന മലയാളികളും കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇവരുടെ നാട്ടിലുള്ള കുംടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമങ്ങളാരംഭിച്ചു. ഇന്ത്യക്കാരുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎ സംഘം അഫ്ഗാന്സ്ഥാനിലേക്ക് തിരിച്ചേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍