വിഷുക്കണി ദര്‍ശനം: ഗുരുവായൂരിലും ശബരിമലയിലും വന്‍ഭക്തജനത്തിരക്ക്

April 14, 2017 കേരളം

vishukkani-2013ഗുരുവായൂര്‍/സന്നിധാനം: വിഷുക്കണി ദര്‍ശനത്തിന് ഗുരുവായുരും ശബരിമല സന്നിധാനത്തും വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.30 ഓടെയാണ് ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചു. ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരം നല്‍കുകയായിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ കണ്ണനെ കണി കണ്ടു സായൂജ്യം നേടി.

ശബരിമലയിലും വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.30 മുതലാണ് സന്നിധാനത്ത് ഭക്തര്‍ക്ക് വിഷുക്കണി കാണാന്‍ അവസരം ലഭിച്ചത്. അയ്യപ്പന് കണിയൊരുക്കിയ ശേഷം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണിക്കിഷ്ണന്‍ നന്പൂതിരിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. പുലര്‍ച്ചെ ഏഴ് വരെ സന്നിധാനത്ത് ഭക്തര്‍ക്ക് വിഷുക്കണി കാണാന്‍ സൗകര്യമുണ്ടായിരുന്നു.

ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പ്രാര്‍ഥിച്ച് സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം