കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സെപ്തംബറില്‍

April 17, 2017 കേരളം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം 2017 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഓരോ മാസവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തില്‍ എം.ആര്‍.ഒ. ആരംഭിക്കും. വിമാനത്താവളത്തിന്റെ സി.എസ്.ആര്‍. പോളിസി യോഗം അംഗീകരിച്ചു. കമലവര്‍ധന റാവുവിനു പകരം ധനകാര്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി ടിക്കാറാം മീണയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എ. യൂസഫലി, എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം