സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ യോഗം

April 17, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അംഗീകൃത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം സംഘടിപ്പിക്കും. ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തുളള സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനത്താണ് യോഗം. ഓരോ വിദ്യാര്‍ത്ഥി സംഘടനകളുടെയും രണ്ട് വീതം പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അതതു സംഘടനകളുടെ സംസ്ഥാനകമ്മിറ്റി നല്‍കുന്ന ചുമതലപ്പെടുത്തികൊണ്ടുളള സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.

നിലവില്‍ രണ്ടാം സെമസ്റ്ററിലെയും നാലാം സെമസ്റ്ററിലെയും ബി.ടെക് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് കാര്യങ്ങളും പ്രശ്‌നങ്ങളുമാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഡീന്‍ (അക്കാദമിക്‌സ്), ഡീന്‍ (റിസര്‍ച്ച്), ഡയറക്ടര്‍ (അക്കാഡമിക്‌സ്) എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ഏപ്രില്‍ 29ന് ചേരുന്ന സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍