വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിന് അംഗീകാരം പുനഃസ്ഥാപിച്ചു

April 17, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്കിന്റെ റദ്ദാക്കിയ അംഗീകാരം എ.ഐ.സി.റ്റി.ഇ പുനഃസ്ഥാപിച്ചു നല്‍കി. പുതിയ അധ്യാപക തസ്തികകള്‍ അനുവദിച്ചും, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും എ.ഐ.സി.റ്റി.ഇ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതിനെ തുടര്‍ന്നാണ് അംഗീകാരം പുനഃസ്ഥാപിച്ചത്.

2017-18 വര്‍ഷം മുതല്‍ ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ ഇതോടെ ഇല്ലാതായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍