മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിനു ജയം

April 17, 2017 പ്രധാന വാര്‍ത്തകള്‍

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി  ജയിച്ചു. 1,71,023 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിനെ പരാജയപ്പെടുത്തിയത്.

കുഞ്ഞാലിക്കുട്ടിക്ക് 5,15,325 വോട്ടുകളും എം.ബി ഫൈസലിന് 3,44,287 വോട്ടുകളും ലഭിച്ചു.  എല്‍.ഡി.എഫിന്  മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് അധികമായി ലഭിച്ചു.  65,662 വോട്ട് നേടാന്‍ മാത്രമേ ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് സാധിച്ചുള്ളൂ. 64,705 വോട്ടാണ് ബിജെപിക്ക് 2014 ലെ തിരഞ്ഞെടുപ്പില്‍  ലഭിച്ചത് .

ഇ.അഹമ്മദിന്‍റെ മരണത്തെത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.  കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ :

മലപ്പുറം (33,281), വേങ്ങര (40,529), മഞ്ചേരി (22,843), വള്ളിക്കുന്ന് (20,692), പെരിന്തല്‍മണ്ണ (8527), കൊണ്ടാട്ടി (25,904), മങ്കട (19,262), .

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍