ട്രഷറികള്‍ ആധുനികവത്ക്കരിക്കും: മന്ത്രി ഡോ. തോമസ് ഐസക്

April 18, 2017 കേരളം

കോട്ടയം: ട്രഷറികളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് ട്രഷറി ആധുനികവത്ക്കരണവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. അയര്‍ക്കുന്നം ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുു അദ്ദേഹം.

കറന്‍സി ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഇടപാടുകാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിന് ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതി ബില്‍, വെള്ളക്കരം, സ്‌കൂള്‍ ഫീസ് തുടങ്ങിയ അടയ്ക്കുതിനും സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുതിനുമുളള സൗകര്യങ്ങള്‍, സേവിംങ്‌സ് ബാങ്കിന് എം.ടിഎം എന്നിവ ട്രഷറികളില്‍ ഏര്‍പ്പെടുത്തും. ശോച്യവസ്ഥയിലുളള ട്രഷറി കെട്ടിടങ്ങള്‍ നവീകരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പുതിയ നല്ല കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കും. ഉപഭോക്തൃ സൗഹൃദവും വയോജന സൗഹൃദവുമായ സൗകര്യങ്ങള്‍ ട്രഷറികളില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം