അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

April 21, 2017 കേരളം

ambalapuzha-pbആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണപ്പതക്കമാണ് കാണാതായിട്ടുള്ളത്. രത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായെന്ന് ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. വിഷുവിന് ചാര്‍ത്താനെടുത്തപ്പോഴാണ് കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തിരുവാഭരണത്തിലെ കാണാതായ സ്വര്‍ണ്ണപതക്കത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഉപദേശക സമിതി സെക്രട്ടറി മുന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം