ജൂലൈയില്‍ അമിത് ഷാ കേരളത്തിലെത്തും

April 21, 2017 ദേശീയം

amith-shaw-pb

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജൂലൈയില്‍ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ജൂലൈ 25, 26 തീയതികളിലാകും അദ്ദേഹം കേരളത്തിലെത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. എന്‍ഡിഎയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ വിപുലീകരിക്കുമെന്നും കുമ്മനം പറഞ്ഞു. അമിത് ഷായെ സന്ദര്‍ശിച്ചതിന് ശേഷം മാദ്ധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം