പെട്രോള്‍ പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്രം

April 21, 2017 ദേശീയം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള ഒരുവിഭാഗം പമ്പുടമകളുടെ തീരുമാനത്തിനെതിരേ കേന്ദ്ര പെട്രോളിയം മന്ത്രാലയം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരു വിഭാഗം പമ്പുടമകള്‍ വളച്ചൊടിക്കുകയാണെന്ന്  പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. പമ്പുകള്‍ അടച്ചിടാനല്ല ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ട്വീറ്റില്‍ പറയുന്നു.

തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക,  തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ എന്നിവയാണ് ഇത്തരത്തില്‍ തീരുമാനമെടുത്ത മറ്റു സംസ്ഥാനങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം