ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

April 21, 2017 രാഷ്ട്രാന്തരീയം

ലണ്ടന്‍: കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ രാജ്യത്തെ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ കക്ഷികളില്‍ നിന്ന് അടക്കം ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം അധോസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം