അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനു നേരെ ആക്രമണം: 140 മരണം

April 22, 2017 രാഷ്ട്രാന്തരീയം

കാബുള്‍: അഫ്ഗാനിസ്ഥാനില്‍  മസാര്‍ഐഷെരീഫിലെ സൈനിക ക്യാമ്പിനു നേരെ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. സൈനിക വേഷത്തില്‍ ക്യാമ്പിനുള്ളില്‍ കടന്ന ഭീകരര്‍ തുടരെ നിറയൊഴിക്കുകയായിരുന്നു.  ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക വാഹനത്തില്‍ പത്തോളം ഭീകരരാണ്  ക്യാമ്പിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം