കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം 29ന്

April 28, 2017 കായികം

തിരുവനന്തപുരം: 2013 മുതല്‍ 2016 വരെ വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ദേശീയ മത്സര വിജയികളായ സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ് നാളെ (ഏപ്രില്‍ 29) വൈകിട്ട് നാലിന് മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യും.

2012 13ല്‍ ക്യാഷ് അവാര്‍ഡ് ലഭിക്കാത്ത കായിക താരങ്ങള്‍ക്ക് 15,23,033 രൂപയും 2013-14 സാമ്പത്തിക വര്‍ഷത്തെ വിജയികള്‍ക്ക് 86,64,859 രൂപയും വകയിരുത്തിയിട്ടുണ്ട്.2014-15 സാമ്പത്തിക വര്‍ഷത്തെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഇനത്തില്‍ 79,02,717 രൂപയും 201516 സാമ്പത്തിക വര്‍ഷത്തെ വിജയികള്‍ക്ക് 97,22,166 രൂപയും നല്‍കും. ആകെ 2,78,12,775 രൂപയാണ് കായിക താരങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. 1950 പേര്‍ക്ക് അവാര്‍ഡ് ലഭിക്കും. കായിക താരങ്ങള്‍ നാളെ (ഏപ്രില്‍ 29) ഉച്ചയ്ക്ക് രണ്ട് മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റും ശരി പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 860608660, 8113002233, 0471 2330167.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം