ആണവായുധത്തിനായി കൂടുതല്‍ ഭികരസംഘടനകള്‍ രംഗത്ത്

March 17, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: പാകിസ്താന്റെ ആണവായുധത്തില്‍ അല്‍ഖ്വെയ്ദയ്ക്കും താലിബാനും മാത്രമല്ല, മറ്റ് പല തീവ്രവാദസംഘടനകള്‍ക്കും കണ്ണുണ്ടെന്ന് അമേരിക്കന്‍ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രാസ് മുന്നറിയിപ്പു നല്‍കി. ആണവായുധങ്ങള്‍ തീവ്രവാദികളുടെ കയ്യിലെത്താതിരിക്കാന്‍ ശക്തമായ ജാഗ്രത വേണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ സേനയുടെ കമാന്‍ഡറായ പെട്രാസ് പറഞ്ഞു.
ഏതൊക്കെ ഭീകരസംഘടനകളാണ് ആണവായുധങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്ന് പെട്രാസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍,പഞ്ചാബ് കേന്ദ്രമായുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, സിപാ-ഇ സപാ എന്നിവയാണിവയെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
2014-ല്‍ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍മാറിയാലും പ്രാദേശികസേനയുമായി സഹകരിച്ച് സംയുക്തസേനാത്താവളങ്ങള്‍ തുടങ്ങുന്നതിന്റെ സാധ്യതയും പെട്രാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.അമേരിക്കന്‍ സെനറ്റിന്റെ സായുധസേനാസമിതിയില്‍ സംസാരിക്കുകയായിരുന്നു പെട്രാസ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍