വിഎസ്സിന്റെ സ്‌ഥാനാര്‍ഥിത്വം:കാരാട്ടിനു വിമര്‍ശനം;പിബി വീണ്ടും

March 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വി.എസ്‌. അച്യുതാനന്ദന്റെ സ്‌ഥാനാര്‍ഥിത്വ വിഷയം സിപിഎം പൊളിറ്റ്‌ ബ്യൂറോ ഇന്നു വീണ്ടും ചര്‍ച്ച ചെയ്യും. വി.എസിന്റെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തര്‍ക്കം വന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഇടപെടണമെന്നും വി.എസ്‌ മത്സരിക്കുന്നതാണ്‌ നല്ലതെന്നു സെക്രട്ടേറിയറ്റിലും സംസ്‌ഥാന കമ്മിറ്റിയിലും പറയണമെന്നും ആയിരുന്നു നേരത്തേ പിബി ചേര്‍ന്ന്‌ കൈക്കൊണ്ട തീരുമാനം.
എന്നാല്‍ പ്രകാശ്‌ കാരാട്ട്‌ തര്‍ക്കത്തില്‍ ഇടപെടുകയോ ഇക്കാര്യം പറയുകയോ ചെയ്‌തില്ല. ഇതിനെ പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്‌, വരദരാജന്‍, എം. കെ പന്ഥെ എന്നിവര്‍ ചോദ്യം ചെയ്‌തു. ഇതേത്തുടര്‍ന്നാണ്‌ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു തന്നെ പിബി ചേരാന്‍ തീരുമാനിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം