ധോലാ സാദിയാ പാലം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും

May 15, 2017 ദേശീയം

ദിബ്രൂഗര്‍: ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ‘ധോലാ സാദിയാ’  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇന്ത്യാ – ചൈനാ അതിര്‍ത്തിയ്ക്കടുത്ത് ബ്രഹ്മപുത്രാ നദിക്ക് കുറുകേയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്.  9.15 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. നിലവില്‍  3.55 കിലോമീറ്റര്‍ നീളമുളള മുംബൈയിലെ ബാന്ദ്രാവര്‍ളി പാലമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാലം.

2011 ല്‍ പണിയാരംഭിച്ച പാലം മിലിട്ടറി ടാങ്കുകള്‍ക്കുകൂടി കടന്നുപോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.  950 കോടിയാണ് നിര്‍മ്മാണ ചെലവ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം