ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജം: ബി.സി.സി.ഐ

May 15, 2017 കായികം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നിലവിലെ സൗകര്യങ്ങളില്‍ ബി.സി.സി.ഐ സംതൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. അന്തിമ തീരുമാനത്തിനായി ജൂലൈയില്‍ ഐ.സി.സി സംഘം  സ്‌റ്റേഡിയം സന്ദര്‍ശിക്കും.

പിച്ചില്‍ പൂര്‍ണ സംതൃപ്തരായ ബി.സി.സി.ഐ സംഘം അനുബന്ധ സൗകര്യങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെയും, ക്യാമറകള്‍, സ്‌ക്രീനുകള്‍ എന്നിവയ്ക്ക് ഐ.സി.സി മാനദണ്ഡ പ്രകാരം ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അടുത്ത സീസണില്‍ സ്‌റ്റേഡിയം വേദിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം