പമ്പയില്‍ റെയ്ഡ് : നാലായിരം രൂപ പിഴ ഈടാക്കി

May 17, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: പമ്പയിലും പരിസര പ്രദേശങ്ങളിലും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും നാലായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

പമ്പ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ഗ്രിഗറി കെ. ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍