ഹസ്സന്‍ അലിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

March 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: കള്ളപ്പണരാജാവ് ഹസ്സന്‍ അലിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ തെളിവുകളുടെ അഭാവത്തില്‍ മുംബൈ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അലിയെ നാലു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിടാനും സുപ്രിംകോടതി ഉത്തരവിട്ടു.

നികുതി വെട്ടിപ്പ് നടത്തി വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും വ്യാജ രേഖകളുടെ സഹായത്താല്‍ ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നതുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം