പിടികൂടിയ കടല്‍ക്കൊള്ളക്കാരില്‍ 25 കുട്ടികള്‍

March 17, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂദല്‍ഹി:  അറബിക്കടലില്‍ നാവികസേന പിടികൂടിയ 61 കടല്‍ക്കൊള്ളക്കാരില്‍ 25 പേര്‍ പതിനഞ്ചു വയസില്‍ താഴെയുള്ളവരാണ്‍െന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ട്  നാവിക സേനയുടെ ഐഎന്‍എസ് കല്‍പേനി  പിടികൂടിയത്.പിടിക്കപ്പെട്ടവരില്‍ നാലു പേര്‍  11 വയസില്‍ താഴെയുള്ളവരാണ്. ചെറിയ കുട്ടികള്‍ പോലും സൊമാലിയയില്‍ കടല്‍ക്കൊള്ള സംഘത്തിലേക്കു ആകര്‍ശിക്കപ്പെടുകയാണ്.  ആദായകരമായ ജോലിയായാണ് പലരും കടല്‍ക്കൊള്ളയെ കണക്കാക്കുന്നതെന്നും ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.ജനുവരി 28നും ഫെബ്രുവരി അഞ്ചിനും നടന്ന ആക്രമണങ്ങളില്‍ 43 കൊള്ളക്കാരെയും സേന പിടികൂടിയിരുന്നു. ഇവരില്‍ ചിലര്‍ കുട്ടികളായിരുന്നു.പിടിക്കപ്പെവരെയെല്ലാം മുംബൈയിലെ യെലോ ഗേറ്റ് പൊലീസിനു കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍