പരിശീലനത്തിനിടെ വ്യോമസേനാ വിമാനം കാണാതായി

May 23, 2017 ക്ഷേത്രവിശേഷങ്ങള്‍

അസം: അസമില്‍ പരിശീലനത്തിനിടെ വ്യോമസേനാ വിമാനം കാണാതായി. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. കാണാതായത് തേജ്പൂരില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ് 30 വിമാനം. വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായതായാണ് വിവരം.

ചൈന അതിര്‍ത്തിയോട് ചേര്‍ന്നപ്പോഴാണ് വിമാനത്തിന്റെ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍