കേരള പ്രീമിയര്‍ ലീഗ്: എഫ്.സി. തൃശ്ശൂരിന് ജയം

May 24, 2017 കായികം

കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി. തൃശ്ശൂരിന് ജയം.  3-2നാണ് പോര്‍ട്ട് ട്രസ്റ്റിനെ എഫ്.സി. തൃശ്ശൂര്‍ പരാജയപ്പെടുത്തിയത്.

മൗസുവിന്റെ ഇരട്ട ഗോളുകളും ജിതിന്റെ ഗോളുമാണ് എഫ്.സി. തൃശ്ശൂരിന് ജയം സമ്മാനിച്ചത്. അസാഖും സില്ല സുലൈമാനുമാണ് പോര്‍ട്ട് ട്രസ്റ്റിന്റെ ഗോളുകള്‍ നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം