രണ്ടു രൂപയ്‌ക്ക്‌ അരി: തിരഞ്ഞെടുപ്പു കമ്മിഷന്‍ സത്യവാങ്‌മൂലം നല്‍കി

March 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: രണ്ടു രൂപയ്‌ക്ക്‌ അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍. അതിനാലാണു അരി വിതരണം തടഞ്ഞതെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.
പദ്ധതി തടഞ്ഞതു നിയമപരമായാണ്‌. പദ്ധതി വ്യാപിപ്പിക്കുന്നതു ഭരണരക്ഷിക്ക്‌ അനുകൂലമായ ജനവികാരം ഉണ്ടാക്കും. അതു തിരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടത്തിന്റെ ലംഘനം ആണെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.
പദ്ധതി തടഞ്ഞതിനെതിരെ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യൂസ്‌ നല്‍കിയ ഹര്‍ജിയിലാണു തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ സത്യവാങ്‌മൂലം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം