ഇന്ത്യയും ജര്‍മനിയും പന്ത്രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു

June 2, 2017 രാഷ്ട്രാന്തരീയം

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും പന്ത്രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. നഗരവികസനം, സൈബര്‍ സുരക്ഷ, ഡിജിറ്റൈസേഷന്‍, റെയില്‍വേ സുരക്ഷ, നൈപുണിവികസനം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ജര്‍മനിയുമായുള്ള ഇന്ത്യയുടെ ബന്ധം ലോകത്തിനാകെ ഗുണംചെയ്യുമെന്നും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിലുള്ള കൂട്ടായ്മ ആഗോളതലത്തില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുമെന്നും പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞു.

എന്‍.എസ്.ജി. അംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പറഞ്ഞു.  ജര്‍മനിയുടെ വിശ്വസ്തപങ്കാളിയാണ് ഇന്ത്യയെന്നും മെര്‍ക്കല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം