ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

June 5, 2017 രാഷ്ട്രാന്തരീയം

ലണ്ടന്‍: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ലണ്ടന്‍ സമയം രാത്രി 10 മണിയോടെ അതിവേഗത്തിലെത്തിയ വാന്‍ കാല്‍നടക്കാരെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് സൗത്ത്വാക്ക് കത്തീഡ്രലിന്റെ മതിലില്‍ ഇടിച്ചുനിന്ന വാനില്‍ നിന്നിറങ്ങിയ മൂന്ന് അക്രമികള്‍ സമീപത്തെ ബറോ മാര്‍ക്കറ്റിലെത്തിയവരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.

ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് വെടിവെച്ചുകൊന്നു. മൂന്നുമാസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. വ്യാഴാഴ്ച രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ലണ്ടന്‍ വാസികളെ ഭീതിയിലാഴ്ത്തിയ ആക്രമണം.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം