റിയാക്ടര്‍ തണുപ്പിക്കാന്‍ ‘ചാവേര്‍ പട’

March 18, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ആണവവികിരണം ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്ന ഫുക്കുഷിമ ആണവ നിലയത്തിലേക്ക് എഞ്ചിനീയര്‍മാരെ ‘ചാവേര്‍ സ്‌ക്വാഡ്’ ആയി നിയോഗിച്ചതായി റിപ്പോര്‍ട്ട്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ നിയോഗിച്ചിട്ടില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാകും എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് കാരണം.
ശക്തമായ വികിരണസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നേരത്തെ ഫുക്കുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ജപ്പാന്‍ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ കൂടിയ വികിരണ സാധ്യത കണക്കിലെടുത്ത് റിയാക്ടര്‍ തണുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായാണ് ജീവനക്കാരെ വീണ്ടും നിയോഗിച്ചത്.
മരണസാധ്യത മുന്നില്‍ കണ്ടുള്ള ജോലിയായതിനാല്‍ കുടുംബാംഗങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് സൈന്യത്തിന്റെ സഹായത്തോടെ ജീവനക്കാരെ ഇവിടെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതെന്ന് ‘ദ ഇന്‍ഡിപെന്റന്‍്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന് മുന്നില്‍ നിന്ന് നിന്നുകൊണ്ടാണ് പലരും ജോലി ചെയ്യുന്നതെന്ന് ഒരു ജീവനക്കാരുടെ മകളുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. നൂറ്റമ്പതോളം ജീവനക്കാരാണ് ഇപ്പോള്‍ റിയാക്ടര്‍ തണുപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍