നാല്‌ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു

March 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അവശേഷിച്ച നാല്‌ മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി സിപിഐ പ്രഖ്യാപിച്ചു. ഇരിക്കൂര്‍-പി. സന്തോഷ്‌കുമാര്‍, ഏറനാട്‌-അഷ്‌റഫ്‌ അലി കാളിയത്ത്‌, തിരൂരങ്ങാടി-അഡ്വ. കെ.കെ. സമദ്‌, അടൂര്‍-ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്‌ സ്ഥാനാര്‍ഥികള്‍. നേരത്തെ 23 മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം മൂലം നാല്‌ മണ്‌ഡലങ്ങളിലെ പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയായിരുന്നു. ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ഥിപട്ടിക നല്‍കിയില്ലെന്നായിരുന്നു സിപിഐ നേതൃത്വത്തിന്റെ വിശദീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം