രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജ്ഞാപനമായി

June 14, 2017 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വിജ്ഞാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എംപിമാരും എംഎല്‍മാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

അതേസമയം, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുളള പ്രതിപക്ഷ കക്ഷികളുടെ യോഗം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലു മണിക്ക് ഡല്‍ഹിയില്‍ ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം