പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം

June 14, 2017 രാഷ്ട്രാന്തരീയം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം. 26 നിലകളുളള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തീ പിടിത്തമുണ്ടായത്. ഫ്‌ലാറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യന്‍ സമയം രാത്രി 12മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. നാല്‍പ്പതിലധികം ഫയര്‍ എഞ്ചിനുകളും ഇരുന്നൂറിലധികം ഫയര്‍ഫോഴ്‌സ് ജീവനക്കാരം ചേര്‍ന്ന് തീ അണക്കാനുളള ശ്രമം തുടരുകയാണ്.

കെട്ടിടത്തിനുളളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം