ദേശീയ യോഗ ഒളിമ്പ്യാഡ്: കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

June 14, 2017 കായികം

തിരുവനന്തപുരം: അന്തര്‍ദേശീയ യോഗദിനത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി സംഘടിപ്പിക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന കേരളാ ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികളും നാല് ടീം ഒഫീഷ്യല്‍സുമാണ് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയതല യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷത വഹിച്ചു. കേരള ടീം അംഗങ്ങള്‍ക്കുളള സ്‌പോര്‍ട്‌സ് കിറ്റ് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ വിതരണം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം