ജി.എസ്.ടി രജിസ്‌ട്രേഷന്‍: തിരുവനന്തപുരത്ത് ഹെല്‍പ് ഡെസ്‌ക്

June 15, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജി.എസ്.ടി താത്കാലിക രജിസ്‌ട്രേഷനുവേണ്ടി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികളെ സഹായിക്കാന്‍ കരമനയിലെ ടാക്‌സ് ടവറിന്റെ ഒന്നാം നിലയില്‍ ‘ജി.എസ്.ടി ഹെല്‍പ് ഡെസ്‌ക്’ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 0471 2785040. ഇമെയില്‍: gsthelpdesktvpm@gmail.com. ജൂലൈ ഒന്നുമുതല്‍ ജി.എസ്.ടി നികുതി സമ്പ്രദായം വരുമ്പോള്‍ മൂല്യവര്‍ധിത നികുതി നിയമം, കേന്ദ്ര വില്‍പന നികുതി നിയമം, ആഡംബര നികുതി നിയമം എന്നിവ പ്രകാരം രജിസ്‌ട്രേഷനുള്ള വ്യാപാരികളാണ് ജി.എസ്.ടിയിലേക്ക് മാറേണ്ടത്. ഇതിനായി www.gst.gov.in എന്ന വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് താത്കാലിക രജിസ്‌ട്രേഷന്‍ എടുക്കാനാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍