മുകേഷ് അംബാനി ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍

March 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്. അമേരിക്കയ്ക്ക് പുറത്തുനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളാണ് മുകേഷ്. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നാണ് ബാങ്ക് ഓഫ് അമേരിക്ക. ഇതിന്റെ പതിനാലാമത്തെ ഡയറക്ടറാണ് മുകേഷ്.
അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന ബാങ്കിന്റെ പൊതുയോഗത്തില്‍ മുകേഷ് അംബാനി പങ്കെടുക്കും. ആഗോള ബാങ്കായി മാറുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് അമേരിക്ക മുകേഷിനെ ബോര്‍ഡിലെടുത്തിരിക്കുന്നത്.
വ്യവസായ രംഗത്ത് മുകേഷിനുള്ള വര്‍ഷങ്ങളുടെ പരിചയസമ്പത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ മോനിഹാന്‍ പറഞ്ഞു. 51കാരനായ മോഹിനാന്‍ കഴിഞ്ഞാല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കും മുകേഷ്. 53 വയസ്സാണ് മുകേഷ് അംബാനിക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം