സ്വപ്‌ന പദ്ധതി ട്രാക്കിലേക്ക്: പ്രധാനമന്ത്രി കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

June 17, 2017 പ്രധാന വാര്‍ത്തകള്‍

PM-1കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്നും അഭിമാനം തോന്നുവെന്നും മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയ്ക്കായി രണ്ടായിരം കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. പകുതി തുക കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചത് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

നേരത്തെ മെട്രോയുടെ കന്നിയാത്ര പ്രധനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ നാട മുറിച്ചാണ് അദ്ദേഹം മെട്രോ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹം പാലാരിവട്ടത്തു നിന്നും പത്തടിപ്പാലം വരെ യാത്ര നടത്തി.

METRO-1കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം. രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു.

പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ടാര്‍മാര്‍ക്കില്‍ നിന്ന് നേരെ വാഹനവ്യൂഹത്തിലേക്കാണ് പ്രധാനമന്ത്രി നടന്നത്. അതിനാല്‍ പന്തലിലെ സ്വീകരണം റദ്ദാക്കിയിരുന്നു. എങ്കിലും സന്നിഹിതരായ വിശിഷ്ടാതിഥികളെ മുഴുവന്‍ പ്രധാനമന്ത്രി പരിചയപ്പെട്ടു.

സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍