പനിച്ചൂടില്‍ കേരളം: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

June 18, 2017 കേരളം

Dengue-ALERTതിരുവനന്തപുരം: പനി ബാധിച്ച് തലസ്ഥാനത്തു മാത്രം ഇതു വരെ മരിച്ചത് 10 പേരാണ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. സ്ഥലമില്ലാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുകയാണ്. അത് സമയം ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും പ്രശ്ന രൂക്ഷമാക്കുന്നു.

ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേര്‍ പകര്‍ച്ചപ്പനിക്കു ചികില്‍സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 138 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 680 പേര്‍ നിരീക്ഷണത്തിലാണ്.

തലസ്ഥാനത്തു തന്നെയാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുളളത്. അടിയന്തര സാഹചര്യം നേരിടാന്‍ ഐഎംഎയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന ആരോഗ്യ വകുപ്പു ഡയറക്ടര്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ ചികിത്സ തേടിയ 12 ലക്ഷം പേരില്‍ 6808 പേര്‍ക്ക് ഡെങ്കിപ്പനിപ്പനി പിടിപ്പെട്ടിട്ടുന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

അതേ സമയം സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പനി തടയുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം