ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

June 18, 2017 ദേശീയം

സമ്മേളനത്തില്‍ രമേശ് ശിന്ദേ, ടി.രാജാസിംഗ് എംഎല്‍എ, ഡോ. ചാരുദത്ത് പിംഗ്ലെ, അനില്‍  ധീര്‍, അഡ്വ. അമൃതേഷ് എന്‍. പി എന്നിവര്‍ വേദിയില്‍.

സമ്മേളനത്തില്‍ രമേശ് ശിന്ദേ, ടി.രാജാസിംഗ് എംഎല്‍എ, ഡോ. ചാരുദത്ത് പിംഗ്ലെ, അനില്‍ ധീര്‍, അഡ്വ. അമൃതേഷ് എന്‍. പി എന്നിവര്‍ വേദിയില്‍.

ഗോവ : ഹൈന്ദവമുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് ഗോവയില്‍ ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ആറാം അഖില ഭാരത ഹിന്ദുമഹാസമ്മേളനം സമാപിച്ചു.  പ്രമേയങ്ങളോടൊപ്പം ഭാരതത്തെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ ഭാരതത്തിലെ 22 സംസ്ഥാനങ്ങളോടൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളുടെയും 132-യില്‍ പരം ഹിന്ദു സംഘടനകളുടെ 342-യില്‍ അധികം പ്രതിനിധികള്‍ പങ്കെടുത്തു എന്ന വിവരം ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശക് ഡോ. ചാരുദത്ത് പിംഗ്ലെ പത്ര സമ്മളനത്തിലൂടെ അറിയിച്ചു. സമ്മേളനത്തില്‍ ഭാഗ്യനഗര്‍ (ഹൈദരാബാദ്), തെലങ്കാന, ബിജെപി എം.എല്‍.എ. യും ശ്രീരാമ യുവ സേനയുടെ സ്ഥാപകനുമായി ടീ. രാജാസിംഗ്, ഭാരത രക്ഷ മഞ്ച്, രാഷ്ട്രീയ മഹാസചിവ് അനില്‍ ധീര്‍, ബംഗലൂരു ഹൈ കോടതിയിലെ അഭിഭാഷകനും ഹിന്ദു വിധിജ്ഞ പരിഷത്തിന്റെ ഉപാധ്യക്ഷനുമായ അഡ്വ. അമൃതേഷ് എന്‍.പി., ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേയും പങ്കെടുത്തു.

രാഷ്ട്രീയം, ഭരണവ്യവസ്ഥ, സാന്പത്തിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഷ്പ്രവര്‍ത്തികള്‍ക്കെതിരെ സംഘടിതരായി പോരാടാന്‍ സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടു. ഇതില്‍ അഴിമതിരഹിതമായ സമൂഹ്യ വ്യവസ്ഥിതി ഉണ്ടാകുകയും അതില്‍ക്കൂടി ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുമെന്നുള്ള വിശ്വാസം ഹിന്ദു സംഘന പ്രതിനിധികളുടെ മനസ്സില്‍ ദൃഢമായി, എന്നും ഡോ. പിംഗ്ലെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം