ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍

June 19, 2017 കേരളം

Jacob-thomasതിരുവനന്തപുരം: ജേക്കബ് തോമസിനെ ഐ എം ജി ഡയറക്ടര്‍ ആയി നിയമിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ എം ജി. രണ്ടു മാസത്തെ അവധിക്കു ശേഷം ജേകബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് രണ്ടരമാസമായി അവധിയിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം അവധിയില്‍ പോയത്. താന്‍ അവധിയില്‍ പ്രവേശിച്ചത് വിജിലന്‍സ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണെന്നും വേറെ നിയമന ഉത്തരവു കിട്ടിയില്ലെങ്കില്‍ അതേ തസ്തികയിലേക്കു മടങ്ങുമെന്നും ജേകബ് തോമസ് നേരത്തെ അറീച്ചിരുന്നു. നേരത്തെ സെന്‍കുമാര്‍ ആയിരുന്നു ഐഎംജി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം